മല്ലപ്പള്ളി : ടോക്കിയോ ഒളിമ്പിക്‌സിനെ വരവേൽക്കുന്നതിനായി പഞ്ചായത്തും സാംസ്‌കാരിക കായിക സംഘടനകളും മല്ലപ്പള്ളി സെൻട്രൽ ജംഗ്ഷനിൽ വ്യാഴാഴ്ച ഒന്നിക്കും. വൈകിട്ട് 6.30ന് മുൻ ഇന്ത്യൻ ഫുട്‌ബോൾ ഗോൾകീപ്പർ കെ.ടി. ചാക്കോ ദീപം തെളിയിക്കും. മല്ലപ്പള്ളി വർക്കിയുടെ ശവകുടീരത്തിൽ നിന്ന് കൊളുത്തുന്ന ദീപമാണ് കായിക താരങ്ങൾ ചേർന്ന് ഇവിടെ എത്തിക്കുക. ആലോചന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഗീത കുര്യാക്കോസ് അദ്ധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് സജി ഡേവിഡ്, മെമ്പർമാരായ ബിജു പുറത്തൂടൻ, റെജി പണിക്കമുറി, വിദ്യാമോൾ, രോഹിണി ജോസ്, സാം പട്ടേരിൽ, ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് ബിനോയ് പണിക്കമുറി, ജില്ലാ വോളി അസോസിയേഷൻ സെക്രട്ടറി അനിൽ എം.കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു. മല്ലപ്പള്ളി പബ്ലിക് സ്റ്റേഡിയം സൊസൈറ്റി, റോട്ടറി ക്ലബ്, വ്യാപാരി വ്യവസായി ഏകോപന സമിതി, കൈപ്പറ്റ വോളി ക്ലബ് തുടങ്ങിയവയുടെ പ്രതിനിധികൾ പങ്കെടുത്തു.