അത്തിക്കയം: എസ്. എൻ. ഡി. പി യോഗം മടന്തമൺ 3507 -ാം നമ്പർ ശാഖാ യോഗത്തിന്റെ ഗുരുമന്ദിരത്തിലെ 32-ാമത് പ്രതിഷ്ഠാ വാർഷികം 25ന് നടക്കും. രാവിലെ 8ന് പതാക ഉയർത്തൽ, 9 മുതൽ 10 വരെ രതീഷ് ശാന്തി ഇടമുറി നയിക്കുന്ന ഗുരുപുഷ്പാഞ്ജലി. 10.15 മുതൽ 12 വരെ ഗുരുസ്‌തോത്രം എന്ന വിഷയത്തെ ആസ്പദമാക്കി ശാഖായോഗം പ്രസിഡന്റ് ടി.വി. കരുണാകരൻ നയിക്കുന്ന പഠനക്ലാസും ഉണ്ടായിരിക്കും.