h

തിരുവല്ല: കുറ്റപ്പുഴ ഹോമിയോപ്പതി ഡിസ്‌പെൻസറിയിൽ തൈറോയ്‌ഡ്‌ സ്‌പെഷ്യൽ ക്ലിനിക് തുടങ്ങി. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒൻപതുമുതൽ രണ്ടുവരെ പ്രവർത്തിക്കും. സൗജന്യമായാണ് ചികിത്സ. മാത്യു ടി.തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്‌സൺ ബിന്ദു ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ഡി.ബിജുകുമാർ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പദ്‌മജ, വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ്, മാത്യൂസ് ചാലക്കുഴി, ഷീല വർഗീസ്, ജിജി വട്ടശേരി, അനു ജോർജ്, ഷീജ കരിമ്പുംകാല, ജോസ് പഴയിടം തുടങ്ങിയവർ പ്രസംഗിച്ചു.