അടൂർ: കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ (എ.ഐ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യാത്രയയപ്പ് സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി എ പി ജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബെൻസി തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പെൻഷൻ പറ്റിയ ജീവനക്കാരെ ആദരിച്ചു. ബോബി മാത്തുണ്ണി , എം. വി . വിദ്യാധരൻ, വിൽസൺ ആന്റണി , വി.എം. അനിൽ, ഡി.സജി , രാഘവൻ ഉണ്ണിത്താൻ, എം. മധു. ശ്രീകുമാരി അമ്മ, ജി .മോഹനേന്ദ്ര കുറുപ്പ്, കെ. എൻ. സുദർശൻ,.എം ജെ ബാബു എന്നിവർ പ്രസംഗിച്ചു