മല്ലപ്പള്ളി: കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി ഡിപ്പോയിൽനിന്നും നാല് ഫാസ്റ്റ് പാസഞ്ചർ ബസുകൾകൂടി കൊണ്ടുപോകുവാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് ഡിപ്പോ സർക്കാരിന് നിർമ്മിച്ചു നൽകിയ താലൂക്ക് വികസന സമിതിയുടെ കൺവീനർ കെ.ജി. സാബു അഭിപ്രായപ്പെട്ടു. താലൂക്കിലെ മലയോര മേഖലയിലെ ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കുവാൻ ആരംഭിച്ച ഈ സ്ഥാപനത്തെ തകർക്കുവാനുള്ള ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.