കോഴഞ്ചേരി : തോട്ടപ്പുഴശേരി പഞ്ചായത്തിൽ ബി.ജെ.പി, കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് പത്തോളം കുടുംബങ്ങൾ സി.പി.എമ്മിൽ ചേർന്നു. കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) മണ്ഡലം പ്രസിഡന്റ് ഷിബു പ്ലാന്തോട്ടത്തിൽ ഉൾപ്പെടെ ബി.ജെ.പി അനുഭാവികളായ 8 കുടുംബങ്ങളുമാണ് സി.പി.എമ്മിൽ ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചത്. പുളിമുക്കിൽ ചേർന്ന യോഗത്തിൽ സി.പി. എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പ്രവർത്തകരെ സ്വീകരിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.പത്മകുമാർ, ഏരിയ സെക്രട്ടറി ടി.വി. സ്റ്റാലിൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ സെക്രട്ടറി ബിജിലി പി. ഈശോ, സി.പി.എം ലോക്കൽ സെക്രട്ടറി ആർ. സോണി, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ആർ.കൃഷ്ണകുമാർ, കെ .ജെ.രാജു, ജോർജ് തോമസ്, നീതു അജിത്ത്,അജിത ടി.ജോർജ്, എം.ജി.സുകുമാരൻ എന്നിവർ പ്രസംംഗിച്ചു.