v

കോഴഞ്ചേരി : നിരവധി കർഷക അവാർഡുകൾ ലഭിക്കുകയും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടുകയും ചെയ്ത ജയലക്ഷ്മിയെ എൻ.സി.പി കിസാൻസഭ ജില്ലാ കമ്മിറ്റി അനുമോദിച്ചു. ജില്ലാ പ്രസിഡന്റ് ബിജു ഗീവർഗീസ് അദ്ധ്യക്ഷത വഹിച്ചു .എൻ.സി.പി സംസ്ഥാന നിർവാഹകസമിതി അംഗം ചെറിയാൻ ജോർജ് തമ്പു പുരസ്കാരം നൽകി. എൻ.എസ്. ഇ ജില്ലാ പ്രസിഡന്റ് ബിനിത സാറ ബിജു, എൻ.സി.പി ജില്ലാ ജനറൽ സെക്രട്ടറി ഗ്രിസോം കോട്ടോമണ്ണിൽ, എൻ. വൈ. സി സംസ്ഥാന ജനറൽ സെക്രട്ടറി സുബിൻ വർഗീസ്, ബെൻസ് നെട്ടൂർ എന്നിവർ പ്രസംഗിിച്ചു.