തിരുവല്ല: പെട്രോളിനും ഡീസലിനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന കൊള്ള നികുതിക്കെതിരെ പരുമല കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പ് ഉപരോധവും ഒപ്പുശേഖരണവും നടത്തി. പ്രതിഷേധ പരിപാടി യൂത്ത്കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശിവദാസ് യു.പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി അബ്‌ദുൾ സത്താർ, പ്രബീഷ്, ഫിലിപ്പോസ്, ജെയിംസ് ടി.എം, ജെഫിൻ, ബിബിൻ, സിജോ എം തുടങ്ങിയവർ പങ്കെടുത്തു.