തിരുവല്ല: രാജ്യത്തെ മത്സ്യമേഖലയുടെ നട്ടെല്ല് തകർക്കുന്ന ബ്ലൂ എക്കണോമി നയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ പ്രമേയം പാസാക്കി കേന്ദ്രസർക്കാരിന് നൽകണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ (ഉൾനാടൻ) സംസ്ഥാന കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. എല്ലാ മത്സ്യത്തൊഴിലാളികൾക്കും വാക്സിൻ ലഭിക്കാൻ തദ്ദേശ സർക്കാരുകൾക്ക് ചുമതല നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് പി.പി. ജോൺ അദ്ധ്യക്ഷത വഹിച്ചു. ഫാ.സ്റ്റാൻ സ്വാമി അനുസ്മരണം ബിജോയ് ഡേവിഡ് നടത്തി. ജനറൽ സെക്രട്ടറി ബാബു ലിയോൺസ്, സി. ഫ്രാൻസിസ്, എം.പോൾ, സി.തങ്കച്ചൻ, ജോളി ആന്റണി എന്നിവർ പ്രസംഗിച്ചു.