പത്തനംതിട്ട : തപസ്യ പൂവത്തൂർ ഗ്രാമത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി പ്രവർത്തകൻ എൻ.കെ സുകുമാരൻ നായർ അനുസ്മരണം നടത്തി. തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് സി.എസ് ഉദ്ഘാടനം ചെയ്തു. തപസ്യ ജില്ല ഉപാദ്ധ്യക്ഷൻ വിജയകുമാർ അദ്ധ്യക്ഷതവഹിച്ചു. റിട്ടയർഡ് കൃഷി വകുപ്പ് ഡയറക്ടർ പി.പ്രസന്നകുമാർ, കിടങ്ങന്നൂർ എസ്.വി.ജി വി ഹയർ സെക്കൻഡറി സ്‌കൂളിനെ പ്രതിനിധികരിച്ച് ജ്യോതിഷ് കുമാർ, പമ്പാ പരിരക്ഷണ സമിതി പ്രസിഡന്റ്, വിനയചന്ദ്രൻ നായർ, വാർഡ് മെമ്പർ അനിത ആർ.നായർ, തപസ്യ ഭാരവാഹികളായ അജീഷ് പൂവത്തൂർ, രേവതി പൂവത്തൂർ എന്നിവർ പ്രസംഗിച്ചു. പമ്പാ നദി പരിരക്ഷണം മാത്രമല്ല സുസ്ഥിര വികസനത്തിന് സമൂഹത്തെ മാറ്റി എടുക്കുന്നതിനുള്ള സൂക്ഷ്മ നിരീക്ഷണവും, സംഘാടനവും സുകുമാരൻ നായർ എന്ന പരിസ്ഥിതി പ്രവർത്തകന്റെ സമാനതകൾ ഇല്ലാത്ത സവിശേഷതകൾ ആണെന്ന് ചരിത്ര ഗവേഷകൻ ജി അമൃത രാജ് അഭിപ്രായപ്പെട്ടു. തുടർന്ന് പമ്പാ നദീവന്ദനത്തിന് സബിരാജ് ,മധു, അച്യുത കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.