കോന്നി : ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് മൈലപ്ര മണ്ഡലം കമ്മിറ്റി വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പ്രതിഷേധ സദസുകളുടെ സമാപന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി എലിസബേത്ത് അബു ഉദ്ഘാടനം ചെയ്തു. ശോശാമ്മ ജോൺ അദ്ധ്യക്ഷത വഹിച്ചു. മാത്യു, തോമസ്, സലിം.പി.ചാക്കോ, എസ്. സുനിൽ കുമാർ, അനിത തോമസ്, ബിന്ദു ബിനു, കെ.കെ. പ്രസാദ്, എൻ. പ്രദീപ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.