കടമ്പനാട് : മണ്ണടി ആലുംമൂട്ടിൽ വളവിൽ നിരന്തരം ഉണ്ടാകുന്ന അപകടം സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് വിശദീകരണം തേടി. പൊതുമരാമത്ത് നിരത്തുവിഭാഗം അസി: എക്സിക്യൂട്ടീവ് എൻജിനീയറോടാണ് വിശദീകരണം തേടിയത്. എഴംകുളം - ഏനാത്ത് -മണ്ണടി മിനി ഹൈവേയിൽ മണ്ണടി ആലുംമൂട്ടിൽ വളവിൽ നിരന്തരം ഉണ്ടാകുന്ന അപകടങ്ങളേയും മരണങ്ങളേയും സംബന്ധിച്ച് മുൻ പഞ്ചായത്ത് മെമ്പർ മണ്ണടി പുഷ്പാകരൻ പൊതുമരാമത്തു മന്ത്രിയുടെ പി.ഡബ്ളിയു.ഡി. 4 യു ആപ്പിൽ രജിസ്റ്റർ ചെയ്ത പരാതിയെ തുടർന്നാണ് മന്ത്രി വിശദീകരണം തേടിയത്.