kerala-congress-mlpy
മല്ലപ്പള്ളി കെ എസ് ആർ ടി സി ഡിപ്പോ തകർക്കരുതെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് നടത്തിയ മാർച്ചും ധർണയും പാർട്ടി ഉന്നതാധികാര സമിതി അംഗം കുഞ്ഞു കോശി പോൾ ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി : ഷെഡ്യൂളുകളും ബസുകളും കുറച്ച ഡിപ്പോയിൽ നിന്നും ഏറ്റവും അവസാനം 4 ഫാസ്റ്റ് പാസഞ്ചർ ബസുകൾ പാറശ്ശാലക്ക് മാറ്റുവാനുള്ള സർക്കാർ ഉത്തരവിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചും ധർണയും നടത്തി. കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം കുഞ്ഞു കോശി പോൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ടി.എസ് ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് മാത്യു, ബ്ലോക്ക് പഞ്ചായത്തംഗം ലൈല അലക്‌സാണ്ടർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജി ഡേവിഡ്, അംഗം എസ്. വിദ്യാമോൾ, രാജൻ എണാട്ട്, ജോൺസൺ കുര്യൻ, ലാലു തോമസ്, എന്നിവർ പ്രസംഗിച്ചു.