ചെങ്ങന്നൂർ: ഒളിമ്പിക്‌സ് കായിക മാമാങ്കത്തിന് ഭാരതത്തെ പ്രതിനിധീകരിക്കുന്ന കായിക പ്രതിഭകൾക്ക് വിജയാശംസകൾ അർപ്പിച്ച് ചിയർ ഫോർ ഇന്ത്യ കാമ്പയിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ സ്‌പോട്‌സ് കൗൺസിലിന്റെയും ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ 'സൗഹൃദപ്പയറ്റ്' എന്ന പരിപാടി 'സംഘടിപ്പിച്ചു. ചെങ്ങന്നൂർ പണിക്കേഴ്‌സ് കളരിയിൽ നടന്ന പരിപാടി മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമാ മോഹൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം പ്രമോദ് കാരക്കാട്, ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡന്റ് എൻ.ഡി.സന്തോഷ് ഗുരുക്കൾ, സെക്രട്ടറി വി.ബാബുരാജ്, ട്രഷററർ പ്രകാശ് പണിക്കർ തുടങ്ങിയവർ സംസാരിച്ചു.