കൊടുമൺ: അങ്ങാടിക്കൽ തെക്ക് ചാലപ്പറമ്പ് മുക്കിൽ നിന്ന് മണക്കാട്ടു ദേവീക്ഷേത്രത്തിലേക്ക് പോകുന്ന റോഡിന്റെ വശത്ത് രാത്രികാലത്ത് വൻതോതിൽ മാലിന്യം തള്ളുന്നതായി പരാതി. പൊട്ടിയ ക്ലോസറ്റും പാത്രങ്ങളും മദ്യക്കുപ്പികളുമാണ് തള്ളുന്നത്. റോഡിന് സമീപം ആൾതാമസമുള്ള വീടുകൾ നിരവധിയുണ്ട്. രാത്രികാലത്ത് വാഹനങ്ങളിലാണ് മാലിന്യങ്ങളും പാഴ് വസ്തുക്കളും തള്ളുന്നത്. വല്യത്തു വി. കെ. ആർ. ബാബുവിന്റെ വസ്തുവിലാണ് മാലിന്യ തള്ളിയത്. അദ്ദേഹത്തിന്റെ വീടും തൊട്ടടുത്താണ്. ഇതു സംബന്ധിച്ച് കൊടുമൺ പൊലീസിലും കൊടുമൺ പഞ്ചായത്തു പ്രസിഡന്റിനും വാർഡ് മെമ്പർക്കും പരാതി നൽകിയിട്ടുണ്ട്.