തണ്ണിത്തോട്: വിദ്യാതരംഗിണി വായ്പാ പദ്ധതിക്ക് തണ്ണിത്തോട് സർവീസ് സഹകരണ ബാങ്കിൽ തുടക്കമായി. വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി മൊബൈൽ ഫോണുകൾ വിതരണം ചെയ്തു . ബാങ്ക് പ്രസിഡന്റ് പ്രവീൺ പ്രസാദ് ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ് അംഗം പി.സി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഒ. എസ്. വിജയൻ, ജോർജ് ജോസഫ്, സി.വി. രാജൻ, സുമ ശശി, കെ.ബി. രജനി, കെ.എസ്.ഓമന, കെ.പി. സന്തോഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.