കോഴഞ്ചേരി : കെ റയിൽ പാത വിരുദ്ധ ജനകീയ സമിതി ആറാട്ടുപുഴയിൽ യൂണിറ്റ് രൂപീകരിച്ചു. പാതയ്ക്കെതിരെ ഗവർണർക്കു സമർപ്പിക്കാനുള്ള ഒപ്പു ശേഖരണം ആരംഭിച്ചു. സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ യോഗം ഉദ്ഘാടനം ചെയ്തു. വർഗീസ് ജോർജ് ബഥേൽ അദ്ധ്യക്ഷത വഹിച്ചു. മുൻ വാർഡ് അംഗം മനോജ് ജോർജ് മാലേത്ത് , സംസ്ഥാന കമ്മിറ്റി അംഗം ശരണ്യ രാജ് എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ : വർഗീസ് ജോർജ് ബഥേൽ (ചെയർമാൻ), മനോജ് ജോർജ്ജ് മാലേത്ത് ( കൺവീനർ), ജോർജ് ഐക്കര കിഴക്കേതിൽ, ഷാജി ചാക്കോ പുറത്തേൽ (രക്ഷാധികാരി ), നൈനാൻ ജോൺ ഐക്കരേത്ത് (വൈസ് ചെയർമാൻ), ചെറിയാൻ താഴമ്പാൽ, ഏബ്രഹാം അജോ, ഇടിക്കുള കുളത്തുങ്കൽ ( ജോ. കൺവീനർ)