covid-icu-illustration

പത്തനംതിട്ട : കൊവിഡ് നെഗറ്റീവായ ശേഷവും ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടുന്നവർക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ ക്രമീകരിച്ചിട്ടുണ്ടെങ്കിലും പലരും ഇത് പ്രയോജനപ്പെടുത്തുന്നില്ല. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഇതിനായി പ്രത്യേക ക്രമീകരണം ഒരുക്കിയിട്ടുണ്ട്. കൊവിഡ് രണ്ടാംതരംഗത്തിന് ശേഷമാണ് ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമാകുന്നത്. നെഗറ്റീവായതിന് ശേഷം മറ്റ് സങ്കീർണതകൾ മൂലം മരണപ്പെട്ടവരുമുണ്ട്. സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങൾക്കാണ് മരുന്ന് നൽകുക. മറ്റ് ബുദ്ധിമുട്ടുകൾ ഘട്ടംഘട്ടമായി മാറുമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്.

ശ്വാസകോശ രോഗങ്ങൾ, പുറംവേദന, തലവേദന, മാനസിക പിരിമുറുക്കം, ബ്ലാക്ക് ഫംഗസ്, ശരീരവേദന, ക്ഷീണം തുടങ്ങി നിരവധി ബുദ്ധിമുട്ടുകൾ നെഗറ്റീവായവരിൽ കണ്ടുവരുന്നു.

"കൊവിഡാനന്തര രോഗമുള്ളവർക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കുള്ള ക്രമീകരണമുണ്ട്. മെഡിക്കൽ ഓഫീസർമാർക്കും ഡോക്ടർമാർക്കും ഇത് സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്. "

ഡോ. എ.എൽ.ഷീജ

(ഡി.എം.ഒ)