കോഴഞ്ചേരി : മൂക്കന്നൂർ വിശ്വഭാരതി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്ത്രീ സുരക്ഷാ പ്രചരണത്തിന്റെ ഭാഗമായി സ്നേഹഗാഥ കാമ്പയിൻ നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ലീലാ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.ശശി, ഗ്രന്ഥശാലാ പ്രസിഡന്റ് എം .ആർ.ജഗൻ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം അമ്പിളി പ്രഭാകരൻ നായർ ,ലൈബ്രറി കൗൺസിൽ പ്രതിനിധികളായ പ്രസാദ് മൂക്കന്നൂർ , എം .എസ് .രവീന്ദ്രൻ നായർ, സെക്രട്ടറി ടി .ആർ .ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.