അടൂർ : ഇന്ധന - പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഏഴംകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പറക്കോട് ഐ.ഒ.സി പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ ധർണ്ണയും ഒപ്പുശേഖരണവും നടത്തി. തേരകത്ത് മണി ഉദ്ഘാടനം ചെയ്തു. ഇ. എ ലത്തീഫ്, ഏഴംകുളം അജു, ബിനു എസ്. ചക്കാലയിൽ, പി. കെ. മുരളി, കെ. വി. രാജൻ, അംജിത്ത് അടൂർ, ജോയി കൊച്ചുപറമ്പിൽ, നെടുമൺ ഗോപൻ, മനു തയ്യിൽ, വിജയൻ നായർ തേപ്പുപാറ, സണ്ണി ഡാനിയേൽ, ചാർളി, സനൽ, ഇൗപ്പൻ ജോർജ്ജ്, മധു, മോഹൻ, ജോർജ്ജ് ഡാനിയേൽ എന്നിവർ സംസാരിച്ചു.