അടൂർ: പി.എൻ പണിക്കർ ഫൗണ്ടേഷൻ ദേശീയ വായനാ മാസാചരണത്തിന്റെ ഭാഗമായി പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയിൽ നടത്തിവന്ന പരിപാടികൾ സമാപിച്ചു.ഫൗണ്ടേഷൻ ദേശീയ വൈസ് പ്രസിഡന്റ് എൻ. വേണുഗോപാൽ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി സി.കെ നസീർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കൗൺസിലംഗം കുഞ്ഞന്നാമ്മ കുഞ്ഞ് അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറിയും പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ആർ.തുളസീധരൻപിളള സമാപന സന്ദേശം നൽകി. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ ഗ്രാമ പഞ്ചായത്തംഗം സാജിദാ റഷീദ് വിതരണം ചെയ്തു. താലൂക്ക് കൗൺസിൽ അംഗം എസ് .അൻവർഷ, ഗ്രന്ഥശാല പ്രസിഡന്റും ഫൗണ്ടേഷൻ ജില്ലാ വൈസ് പ്രസിഡന്റുമായ എസ് .മീരാസാഹിബ്‌, ആർട്ടിസ്റ്റ് പഴകുളം ആന്റണി, അക്ഷര സേനാംഗങ്ങളായ മുഹമ്മദ് ഖൈസ്, ബിജു പനച്ചിവിള, എച്ച് .റിയാസ്, വി.എസ് വിദ്യ, അബ്ദുൽ സലാം, ഹരികൃഷ്ണൻ, അജ്മൽ സിറാജ്, സജി പൊടിയൻ എന്നിവർ പ്രസംഗിച്ചു.