അടൂർ : വിശ്വഹിന്ദുപരിഷത്ത് അടൂർ പ്രഖണ്ഡിന്റെ രാമായണമാസാചരണം ബജ്റംഗ് ദൾ ജില്ലാ സഹസംയോജക് ബാലു അടൂരിന്റെ ഭവനത്തിൽവച്ച് വിശ്വഹിന്ദുപരിഷത്ത് ജില്ലാജനറൽ സെക്രട്ടറി സുധാകരൻ മാരൂർ ഉദ്ഘാടനം ചെയ്തു. ബജ്റംഗ് ദൾ സംഭാഗ് സംയോജക് പന്തളം രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സംഘടനാ സെക്രട്ടറി അരുൺശർമ്മ, പ്രഖണ്ഡ് സെക്രട്ടറി വിവേക്, പ്രഖണ്ഡ് ജോയിന്റ് സെക്രട്ടറിമാരായ അനിൽ ചേന്നമ്പള്ളിൽ, വിനേഷ് ചന്ദ്രൻ, അജു ശശിധരൻ, രൂപേഷ് മേലൂട് , ബജ്റംഗ് ദൾ അടൂർ പ്രഖണ്ട് സംയോജക് വിഷ്ണു മേലൂട്, ഗിരീഷ് കുന്നത്തൂക്കര , അനീഷ് ചേന്നമ്പള്ളിൽ , സേതു മേലൂട്, രതീഷ് മേലൂട്, വിശ്വനാഥൻ, രാകേഷ് .ആർ. പിള്ള, എന്നിവർ നേതൃത്വം നൽകി