abhilash
അഭിലാഷ് കുമാർ

പത്തനംതിട്ട : വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിക്ക് കൈത്താങ്ങാകാൻ നാടും വിദ്യാലയവും.പൂവത്തൂർ ആര്യാംകുളത്ത് വീട്ടിൽ എം.ആർ പ്രകാശിന്റെ മകൻ പത്താം ക്ലാസുകാരനായ അഭിലാഷ് കുമാറിനായാണ് പുല്ലാട് ശ്രീവിവേകാനന്ദ സ്കൂളും നാടും കൈകോർക്കുന്നത്.

2018 നവംബർ ഒന്നിന് സ്‌കൂളിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ അടിയന്തര ശസ്ത്രക്രിയ നടത്തി പ്ലീഹ എടുത്തു മാറ്റി. വൃക്ക ഗുരുതരമായി തകരാറിലായതിനാൽ ഡയാലിസിസും ആരംഭിച്ചു.

ഡിസ്ചാർജായി വീട്ടിലെത്തിയെങ്കിലും സ്ഥിതി ഗുരുതരമായതോടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്ന അവസ്ഥയാണ്. അമ്മ സന്ധ്യയുടെ വൃക്ക അനുയോജ്യമാണ്.

അഭിലാഷിന്റെ ചികിത്സയ്ക്കായി ഇതുവരെ 15 ലക്ഷത്തോളം രൂപ ചെലവായി. വിവിധ സംഘടനകളുടെയും വ്യക്തികളുടേയും സഹായത്താലാണ് തുക കണ്ടെത്തിയത്.
വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മാത്രമായി 10 ലക്ഷത്തോളം രൂപ ചെലവു വരും. തുടർ ചികിത്സയ്ക്കും പണം കണ്ടെത്തണം. ഓട്ടോ ഡ്രൈവറായ അഭിലാഷിന്റെ പിതാവ് പ്രകാശിന്റെ വരുമാനം കൊണ്ടാണ് അഞ്ചംഗ കുടുംബം ജീവിക്കുന്നത്. ഗുരുതരമായ രോഗാവസ്ഥയിലും കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ അഭിലാഷ് മികച്ച വിജയം നേടിയിരുന്നു. അഭിലാഷിന്റെ ചികിത്സാ സഹായത്തിന് ഫണ്ട് കണ്ടെത്തുന്നതിനായി ഹെഡ് മാസ്റ്റർ, വാർഡ് അംഗം, പ്രകാശ് എന്നിവരുടെ പേരിൽ ഫെഡറൽ ബാങ്ക് പൂവത്തൂർ ശാഖയിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. സ്‌കൂളിലെ അദ്ധ്യാപക അനദ്ധ്യാപകർ സമാഹരിച്ച 1,10000 രൂപ ഈ അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്.

അക്കൗണ്ട് നമ്പർ : 11680 1000 65404 ഐ.എഫ്.എസ്.സി കോഡ് - FDRL0001168 ഫെഡറൽ ബാങ്ക്
പൂവത്തൂർ ശാഖ.