കടമ്പനാട് : പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഇൻഡ്യൻ നാഷണൽ കോൺഗ്രസ് മണ്ണടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ണടി പോസ്റ്റാഫീസിന് മുമ്പിൽ പ്രതിഷേധ ധർണയും ഒപ്പുശേഖരണവും നടത്തി. കെ.പി.സി.സി നിർവാഹണ സമിതിയംഗം തോപ്പിൽ ഗോപകുമാർ ധർണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മണ്ണടി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മണ്ണടി പരമേശ്വരൻ എം.ആർ ജയപ്രസാദ് , കോശിമാണി ,ജോയി ജോർജ്, കെ.ജി ശിവദാസൻ, എൽ ഉഷാകുമാരി ജി.മനോജ്, രഞ്ജിനി സുനിൽ, ഷിജമുരളീധരൻ, സുമാബിജു,ആർ സുരേന്ദ്രൻ നായർ, രവീന്ദ്രൻപിള്ള, സി.ഹരീഷ്, ഷാജി മണ്ണടി, ചെന്താമരൻ, അമ്പാടിരാധാകൃഷ്ണൻ, പ്രശാന്ത്, രമേശൻ, ശോഭനാകുമാരി, ലത, വി.മനോജ്, സംസാരിച്ചു.