youth
യൂത്ത്കോൺഗ്രസ് അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രി പടിക്കൽ നടത്തിയ ഏകദിന ഉപവാസം അഡ്വ. കെ. ശിവദാസൻ നായർ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : ഗവ. ജനറൽ ആശുപത്രിയിലെ അനധികൃത നിയമനങ്ങൾക്കെതിരേയും ക്രമക്കേടുകൾക്കെതിരേയും യൂത്ത്കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി പടിക്കൽ ഏകദിന ഉപവാസം നടത്തി. മുൻ എം.എൽ.എ കെ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ ഗോപു കരുവാറ്റ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ ഏഴംകുളം അജു, അഡ്വ. ബിജു വർഗീസ്, എസ്. ബിനു, കെ.പി.സി.സി നിർവാഹക സമിതിയംഗം തോപ്പിൽ ഗോപകുമാർ യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പഴകുളം ശിവദാസൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ എം.ജി കണ്ണൻ, രാഹുൽ മാങ്കൂട്ടത്തിൽ, വിമൽകൈതയ്ക്കൽ, അഡ്വ.ബിജു വർഗീസ് യൂത്ത് കോൺഗ്രസ്‌ ഭാരവാഹികളായ ജി.മനോജ്‌ അലക്സ്‌ കോയിപുറത്ത്. അനന്ദുബാലൻ, അരവിന്ദ് ചന്ദ്രശേഖർ, ക്രിസ്റ്റോ, അഖിൽ പന്നിവിഴ, ടിനു എം.തോമസ്, നിധീഷ് പന്നിവിഴ, അനൂപ് മാത്യു, വിമൽ തോമസ്, സുരേഷ് അടൂർ, ജെയ്സൺ ആനന്ദപ്പള്ളി, രാഹുൽ കൈതയ്ക്കൽ എന്നിവർ പ്രസംഗിച്ചു.