കടമ്പനാട് : ആന്റോ ആന്റണി എം.പിഏറത്തു പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് അനുവദിച്ച പോർട്ടബിൾ ഓക്സിജൻ കോൺസൻട്രേറ്റ് ജില്ലാപഞ്ചായത്തംഗം സി .കൃഷ്ണകുമാർ മെഡിക്കൽ ഓഫീസർ ഡോ.ദിവ്യക്ക് കൈമാറി. ഏറത്തു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂർപ്പുഴയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രാമ പഞ്ചായത്തംഗങ്ങളായ അനിൽ പൂതക്കുഴി , മറിയാമ്മ തരകൻ, അഡ്വ.രാജീവ് , റോസമ്മ ഡാനിയൽ, ശോഭനാ കുഞ്ഞുകുഞ്ഞു ,എൽസി ബെന്നി , സൂസൻ ശശികുമാർ ,രാജേഷ് അമ്പാടിയിൽ, ജയകുമാർ , കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷാജി തെങ്ങുംവിള , ബ്ലോക്ക് സെക്രട്ടറി ശാന്തൻപിള്ള, മണ്ഡലം വൈസ് പ്രസിഡന്റ് തങ്കച്ചൻ എന്നിവർ പങ്കെടുത്തു.