കോന്നി : കൊവിഡിന്റെ അതിതീവ്ര ഭീഷണിയിൽ നിന്ന് കോന്നി ആശ്വാസ തീരത്തേക്ക്. രണ്ടാഴ്ച യായി അതിതീവ്ര വ്യാപനത്തെ തുടർന്ന് ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്ന കോന്നിയിൽ കഴിഞ്ഞ ദിവസമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞത്. രോഗ ബാധതിർ കുറഞ്ഞതോടെ കോന്നി ഡി കാറ്റഗറിയിൽ നിന്ന് ബി കാറ്റഗറിയിൽ എത്തി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞത്
ആശ്വാസം നൽകുന്നുണ്ടെങ്കിലും ജനങ്ങൾ അതീവ ജാഗ്രത തുടരണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബാങ്കുകളും സർക്കാർ ഓഫീസുകളും ഇന്നലെ മുതൽ പ്രവർത്തിച്ചു തുടങ്ങി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് വൈകിട്ട് ഏഴ് വരെ പ്രവർത്തിക്കാം. മറ്റ് കടകൾക്ക് തിങ്കൾ , ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമായിരിക്കും പ്രവർത്തനാനുമതി.
രണ്ടാഴ്ച മുമ്പാണ് ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്.ഇതോടെ കോന്നി ഗ്രാമപഞ്ചായത്തിൽ കർശന നിയന്ത്രമാണ് ഏർപ്പെടുത്തിയിരുന്നത്. നേരത്തെയും കോന്നി പഞ്ചായത്തിൽ തീവ്രവ്യാപനമുണ്ടായിരുന്നെങ്കിലും അന്നും ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ ടെസ്സ്റ്റ് പോസിറ്റിവിറ്റി
നിരക്ക് പത്ത് ശതമാനത്തിൽ താഴെ എത്തിയിരുന്നു. കിഴക്കൻ മലയോര മേഖലകളിൽ നിന്നുള്ളവർ വ്യാവസായികാവശ്യത്തിനും മറ്റും പ്രധാനമായും ആശ്രയിക്കുന്നത് കോന്നിയെയാണ്.