തിരുവല്ല: തുണ്ടിപ്പറമ്പിൽ ടി. സി. വർക്കി (ബേബി) യുടെ ഭാര്യ സാറാമ്മ വർക്കി (73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് തിരുവല്ല എസ്. സി. എസ്. സെന്റ് തോമസ് മാർത്തോമ പള്ളിയിൽ. ചെങ്ങന്നൂർ പൂതാംപുറത്തു കുടുംബാംഗമാണ്. മക്കൾ: ബീന, ബിനി (യു. എസ്. എ.), ബിന്ദു (ഹൈദരാബാദ്), പരേതയായ ബെറ്റി. മരുമക്കൾ: അജിത് (മസ്‌കറ്റ്), ലെനിൻ (യു. എസ്. എ.), രമേഷ് (ഹൈദരാബാദ്).