പത്തനംതിട്ട: ക്വിറ്റ് ഇന്ത്യാ ദിനമായ ആഗസ്റ്റ് 9 സേവ് ഇന്ത്യാ ദിനമായി ആചരിക്കാൻ ഡമോക്രാറ്റിക്ക് കോൺഗ്രസ് കേരള (ഡി.സി.കെ ) തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് സലീം പി .മാത്യു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജനകീയ വിഷയങ്ങൾ ഉയർത്തി സമരപരിപാടികൾക്കും അന്ന് തുടക്കം കുറിക്കും. ഇന്ധന വില വർദ്ധനവ്, വ്യക്തികളുടെ സ്വകാര്യത കവർന്നെടുക്കുന്ന കേന്ദ്രനയങ്ങൾ , കർഷക സമരത്തോട് കേന്ദ്ര സർക്കാരിന്റെ നിഷേധാത്മക നിലപാട് ഇവ അവസാനിപ്പിക്കുക, സംസ്ഥാനത്ത് നടക്കുന്ന മരംകൊള്ളയിലെ കുറ്റവാളികളെ ശിക്ഷിക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ജില്ലാ കേന്ദ്രങ്ങളിൽ ധർണ നടത്തും. സംസ്ഥാനത്ത് പൊലീസ് നിഷ്‌ക്രിയമാണ്. പരാതി കിട്ടിയാലും അന്വേഷിക്കുന്നില്ല. സംസ്ഥാനത്ത് 11 ജില്ലകളിൽ പാർട്ടികമ്മിറ്റികൾ രൂപികരിച്ചതായും. മറ്റ്ജില്ലകളിലും ഉടൻ കമ്മിറ്റികൾക്ക് രൂപം നൽകുമെന്നും സലീം പി മാത്യൂ പറഞ്ഞു. സംസ്ഥാന ട്രഷറർ സിബി തോമസ്, ജനറൽ െസക്രട്ടറി സാജു എം.ഫിലിപ്പ്,ജില്ലാ പ്രസിഡന്റ് സുബിൻതോമസ് എന്നിവരും പെങ്കടുത്തു.