റാന്നി : ഓട്ടോമൊബൈൽ മേഖലയിൽ പണിയെടുക്കുന്ന ജീവനക്കാരെ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഉൾപ്പെടുത്തുകയും അവർക്ക് പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ നൽകുകയും ചെയ്യണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഒഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് കേരളയുടെ റാന്നി യൂണിറ്റിന്റെ . നേത്യത്വത്തിൽ റാന്നി താലൂക്ക് ഒാഫീസ് പടിക്കൽ നിരാഹാര സമരം നടത്തി. ജില്ലാ ട്രഷറർ എം എ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജയേഷിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി ബിനു പി കുഞ്ഞുമോൻ പ്രസംഗിച്ചു.