തിരുവല്ല: എസ്.എസ്.എൽ.സി പരീക്ഷയിൽ തുകലശേരി സി.എസ്.ഐ ബധിര വിദ്യാലയത്തിന് നൂറുമേനി വിജയം കൈവരിച്ചു. ശ്രവണ-സംസാര പരിമിതരായ കുട്ടികൾക്ക് ക്ലാസ് മുറിയിലെ പഠനവും വിക്ടേഴ്സ് ചാനൽ പഠനവും ലഭ്യമായിരുന്നില്ല. എന്നിട്ടും പരീക്ഷയെഴുതിയ 13 കുട്ടികളും വിജയിച്ചു. പരീക്ഷയെഴുതിയ വിദ്യാർത്ഥികളിൽ അഞ്ച് കുട്ടികൾഎട്ട് വിഷയങ്ങളിൽ എ പ്ലസും അഞ്ച് കുട്ടികൾ ഏഴ് എ പ്ലസും നേടി. അദ്ധ്യാപകരുടെയും രക്ഷിതാക്കളുടേയും വിദ്യാർത്ഥികളുടേയും കൂട്ടായപ്രവർത്തനമാണ് നൂറുമേനി വിജയത്തിന് സഹായിച്ചതെന്ന് ഹെഡ്മിസ്ട്രസ് ടി.എം ജിജി പറഞ്ഞു.