കോന്നി : സാംബവ മഹാസഭ യൂത്ത് മൂവ്മെന്റ് കോന്നി യൂണിയൻ കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി കൊവിഡ് ബാധിതരായ സാംബവ മഹാസഭ വാഴമുട്ടം -പൂങ്കാവ് ടൗൺ എന്നീ ശാഖകളിലെ കൊവിഡ് ബാധിതരായ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷണപ്പൊതി വിതരണം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സതീഷ് മല്ലശേരി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സുജിത്ത് അട്ടച്ചാക്കൽ അദ്ധ്യക്ഷത വഹിച്ചു. സാംബവ എംപ്ലോയിസ് ഫോറം ജില്ലാ സെക്രട്ടറി ഡി. മനോജ് കുമാർ മുഖ്യാതിഥിയായി. ചടങ്ങിൽ രാജേഷ് പരുത്യാനിക്കൽ, അയ്യപ്പൻ അട്ടച്ചാക്കൽ, ഉൻമേഷ് പൂങ്കാവ്, രവീന്ദ്രകുമാർ, വി.കെ മനീഷ് എന്നിവർ പങ്കെടുത്തു.