പത്തനംതിട്ട: പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് നിയമനത്തിൽ ലക്ഷങ്ങൾ കോഴ വാങ്ങി നിയമനങ്ങൾ നടത്തിയെന്ന് ആരോപിച്ചും ഭരണസമിതി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടും ഡി.വൈ.എഫ്‌.ഐ നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്കിലേക്ക് മാർച്ച് നടത്തി. സി.പി.എം നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. അബ്ദുൽ മനാഫ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്‌.ഐ നോർത്ത് മേഖലാ സെക്രട്ടറി റിയാസ് മുഹമ്മദ് അദ്ധ്യക്ഷനായിരുന്നു. ഡി.വൈ.എഫ്‌.ഐ മേഖലാ സെക്രട്ടറി സാമ്രാജ് ,എക്‌സിക്യൂട്ടീവ് അംഗം റോബിൻ വളവനാൽ ഏരിയ വൈസ് പ്രസിഡന്റ് അജ്മൽ റഹീം, എക്‌സിക്യൂട്ടീവ് അംഗം സൂരജ് പിള്ള എന്നിവർ സംസാരിച്ചു.