അടൂർ : കൊവിഡ് ബാധിച്ച് മരിച്ച ബന്ധുവിന്റെ മൃതദേഹം സംസ്കരിക്കാൻ പി. പി കിറ്റ് ധരിച്ച് നഗരസഭാ ചെയർമാൻ ഡി. സജിയും. കഴിഞ്ഞ ദിവസം മരിച്ച റിട്ട. മിലിട്ടറി ഉദ്യോഗസ്ഥനായ പന്നിവിഴ മുരുക്കുവിള കിഴക്കേതിൽ കെ. വിജയന്റെ (83) മൃതദേഹം സംസ്കരിക്കാനാണ് ചെയർമാൻ നേതൃത്വം നൽകിയത്. ഐ. ഐ. വൈ. എഫ് പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. വിജയന്റെ വിദേശത്തുള്ള ഏകമകന് നാട്ടിലെത്താൻ കഴിഞ്ഞിരുന്നില്ല.