മല്ലപ്പള്ളി : കെ.എസ്.ആർ.ടി.സി. മല്ലപ്പള്ളി ഡിപ്പോയിലെ ബസുകൾ മാറ്റുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഗതാഗത മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി എൽ.ഡി.എഫ്. ജില്ലാ കൺവീനർ അലക്‌സ് കണ്ണമല അറിയിച്ചു. അനുഭാവ പൂർണമായ പരിഗണന ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. നിശ്ചിത ദൂരം ഓടിയ ബസുകൾ മാറ്റുന്നതിന്റെ ഭാഗമായുള്ള താത്ക്കാലിക പ്രശ്‌നങ്ങളാണ് നിലവിലുള്ളത്. മുൻപ് ഡിപ്പോ ഓപ്പറേറ്റിംഗ് സ്റ്റേഷനായി തരം താഴ്ത്തിയപ്പോൾ മൗനം പുലർത്തിയവർ ഇപ്പോൾ സമരവുമായി ഇറങ്ങിയത് രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.