മല്ലപ്പള്ളി:കെ.എസ്.ആർ.ടി.സി മല്ലപ്പള്ളി സബ് ഡിപ്പോയിൽ നിന്ന് 4 ഫാസ്റ്റ് പാസഞ്ചർ ബസുകൾ പാറശാലയിലേക്ക് മാറ്റാനുള്ള ഉത്തരവിനെക്കുറിച്ച് അഡ്വ. മാത്യു.ടി. തോമസ് എം.എൽ.എ അഭിപ്രായം പറയണമെന്ന് യു.ഡി.എഫ് മല്ലപ്പള്ളി മണ്ഡലം ചെയർമാൻ റ്റി.എസ് ചന്ദ്രശേഖരൻ നായർ, കൺവീനർ ടി.പി. ഗിരീഷ് കുമാർ എന്നിവർ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ബസുകൾ ഏറ്റെടുക്കുന്നത് മല്ലപ്പള്ളി ഡിപ്പോയിൽ നിന്നാണെന്ന് അവർ ആരോപിച്ചു.