കലഞ്ഞൂർ : ഓൺലൈൻ ക്ലാസ് വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകുന്ന സഹകരണ വകുപ്പിന്റെ വിദ്യാ തരംഗിണി പദ്ധതി പ്രകാരം കലഞ്ഞൂർ സർവീസ് സഹകരണ ബാങ്ക് മൊബൈൽ ഫോൺ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.സുരേഷ് ബാബു ഉദ്ഘാടനം നിർവഹിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പി. മണിയമ്മ, കലഞ്ഞൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പി. ടി.എ. പ്രസിഡന്റ് എസ്.രാജേഷ്, സെക്രട്ടറി മറിയാമ്മ ജെ.ഡയറക്ടർ ബോർഡ് മെമ്പർമാരായ ജനാർദ്ദനൻ എസ്.,കെ. എ. ശ്രീധരൻ, എ. കെ. ദേവരാജൻ, മാത്യു വർഗീസ് എന്നിവർ സംസാരിച്ചു.