മല്ലപ്പള്ളി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടക്കുമ്പോഴും മല്ലപ്പള്ളി താലൂക്കിൽ എല്ലാ കാറ്റഗറിയും. താലൂക്ക് ആസ്ഥാനമായ മല്ലപ്പള്ളിയിൽ ആദ്യഘട്ടത്തിൽ കൊവിഡ് വ്യാപനം തീരെകുറവായിരുന്നെങ്കിലും ഇപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും രോഗികളുടെ എണ്ണത്തിലും വൻവർദ്ധനയാണ് ഉണ്ടായത്. കാറ്റഗറി തിരിച്ചുള്ള പട്ടികയിൽ എ വിഭാഗത്തിൽ കോട്ടാങ്ങൽ, എഴുമറ്റുർ, കൊറ്റനാട് , എഴുമറ്റൂർ പഞ്ചായത്തുകളും ബി കാറ്റഗറിയിൽ പുറമറ്റവും കല്ലൂപ്പാറയുമുണ്ട്. കാറ്റഗറി സി പട്ടികയിൽ മല്ലപ്പള്ളി, ആനിക്കാട് പഞ്ചായത്തുകൾ തുടരുകയാണ്. അതിതീവ്രവ്യാപന പ്രദേശമെന്ന നിലയിൽ കാറ്റഗറി ഡി പട്ടികയിലായിരുന്ന കുന്നന്താനം പഞ്ചായത്ത് പരിധിയിൽ നേരിയ കുറവ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിട്ടുണ്ട്.