കടമ്പനാട് :ആലുംമൂട്ടിൽ വളവിലെ അപകടം സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് അടൂർ സബ് ഡിവിഷണൽ മജിസ്ട്രേട്ടും. ഏഴംകുളം - ഏനാത്ത് മണ്ണടി മിനി ഹൈവേയിൽ മണ്ണടി ആലുംമൂട്ടിൽ വളവിൽ നിരന്തരം ഉണ്ടാകുന്ന അപകടങ്ങളും മരണങ്ങളും ഒഴിവാക്കി ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പഞ്ചായത്ത് മെമ്പർ മണ്ണടി പുഷ്പാകരൻ അടൂർ സബ് ഡിവിഷണൽ മജിസ്ട്രേട്ട് മുൻപാകെ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് അടൂർ നിരത്തുവിഭാഗം അസി: എക്സിക്യൂട്ടിവ് എൻജിനീയറോട് അടിയന്തര റിപ്പോർട്ട് തേടിയത്. സ്ഥലത്ത് ഉചിതമായ റോഡ് സുരക്ഷാ ഉപകരണങ്ങളും മറ്റും സ്ഥാപിച്ച് അപകടം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടു. പൊതുമരാമത്ത് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സബ് ഡിവിഷണൽ മജിസ്ട്രേട്ടും വിഷയത്തിൽ ഇടപെടുന്നത്.