പത്തനംതിട്ട: അനധികൃതമായി നിയമനം നടത്തിയെന്ന് ആരോപിച്ച് യുവമോർച്ച , സർവീസ് സഹകരണ ബാങ്കിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞു. യുവമോർച്ച ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് വിപിൻ വാസുദേവ് അദ്ധ്യക്ഷനായിരുന്നു. ബി.ജെ.പി ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സൂരജ് ഇലന്തൂർ, മണ്ഡലം ഉപാദ്ധ്യക്ഷൻ ശ്യാം ശിവപുരം, സെക്രട്ടറി ഉമേഷ് ഇലന്തൂർ എന്നിവർ പങ്കെടുത്തു