മലയാലപ്പുഴ: ചെങ്ങറ സമരഭൂമിയിൽ താമസിക്കുന്ന വൃദ്ധയെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. സമരഭൂമിയിലെ നാല്പത്തിയഞ്ചാം ശാഖയിൽ താമസിക്കുന്ന വാലുങ്കൽ പരേതനായ ഭാസ്കരന്റെ ഭാര്യ സരോജിനി ( 73 ) യെയാണ് ബുധനാഴ്ച രാത്രി 10. 30ന് അജ്ഞാതനായ ആൾ വീട്ടിൽ കയറി ടോർച്ചുപയോഗിച്ചു അടിച്ചതായി പൊലീസിൽ പരാതി നൽകിയത്. സരോജിനി സ്വദേശമായ കുമ്പളാംപൊയ്കയിൽ പോയ ശേഷം ബുധനാഴ്ച വൈകിട്ടായിരുന്നു സമരഭൂമിയിൽ തിരികെയെത്തിയത്. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.