അങ്ങാടിക്കൽ: ഓൺലൈൻ പഠനത്തിന് കൈത്താങ്ങായി അങ്ങാടിക്കൽ എസ്. എൻ. വി. ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ സ്മാർട്ട് ഫോണുകൾ നൽകി. സ്‌കൂളിലെ ജീവനക്കാർ സമാഹരിച്ച തുക ഉപയോഗിച്ചാണ് 44 ഫോണുകൾ വാങ്ങിയത്. വിതരണ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പി.ടി.എ പ്രസിഡന്റ് കെ.കെ അശോക് കുമാറിന് നൽകി നിർവഹിച്ചു. സ്‌കൂൾ മാനേജർ രാജൻ ഡി.ബോസ് അദ്ധ്യക്ഷത വഹിച്ചു. എസ്. എസ്. കെ. ജില്ലാ പ്രോജക്ട് കോ - ഓർഡിനേറ്റർ പി.എ സിന്ധു, പ്രിൻസിപ്പൽമാരായ എം.എൻ പ്രകാശ്, എസ്.രമാദേവി, പ്രധാനാദ്ധ്യാപിക ദയ രാജ്, സ്റ്റാഫ് സെക്രട്ടറി ബെൻസി ജോൺ, പഞ്ചായത്തംഗം അജി രണ്ടാംകുറ്റി, ശാഖാ സെക്രട്ടറി ആർ.ബിനു, വൈസ് പ്രസിഡന്റ് മദനൻ, എൻ സുനീഷ്, അനന്തകൃഷ്ണൻ, ഡി. രാജാറാവു, ജെ ശ്യാം എന്നിവർ പ്രസംഗിച്ചു.