തണ്ണിത്തോട്: ഗവ. ഹെയർ സെക്കൻഡറി സ്കൂളിൽ ഓൺലൈൻ പഠനത്തിനായി ഡിജിറ്റിൽ ലൈബ്രറി ആരംഭിച്ചു. അദ്ധ്യാപകർ സംഭാവനയായി നൽകിയ തുക ഉപയോഗിച്ചാണ് ഡിജിറ്റിൽ ലൈബ്രറിയിൽ ഉപയോഗിക്കാനുള്ള സ്മാർട്ട് ഫോണുകൾ വാങ്ങിയത്. ഇവ പഠന ആവശ്യത്തിനായി അർഹരായ വിദ്യാർത്ഥികൾക്കു കൈമാറി. പഞ്ചായത്തംഗം ഷാജി .കെ.സാമുവേൽ പി.ടി.എ പ്രസിഡന്റ് അയൂബ്‌ഖാന് ഫോണുകൾ കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു.