കോന്നി : കിഴവള്ളൂർ സെന്റ് ജോർജ്ജ് സ് ഹൈസ്കൂളിലെ ഡിജിറ്റൽ പഠന സൗകര്യമില്ലാതിരുന്ന 15 കുട്ടികൾക്ക് പൂർവ വിദ്യാർത്ഥിയും പ്രവാസി മലയാളിയുമായ ജോൺ.പി.കോശി സ്മാർട്ട് ഫോണുകൾ നൽകി. കെ.യു. ജനീഷ് കുമാർ എം.എൽ.എ വിതരണ ഉദ്ഘാടനം നിർവഹിച്ചു. പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ. നവനിത്ത് അദ്ധ്യക്ഷത വഹിച്ചു.