തിരുവല്ല: മെഡൽ നേടുന്നതിനേക്കാൾ രാജ്യങ്ങൾ തമ്മിലുള്ള സ്നേഹവും വിവിധ സംസ്കാരങ്ങളുടെ ഒത്തുചേരലുമാണ് ഒളിമ്പിക്സ് വേദികളിൽ പ്രതിഫലിക്കുന്നതെന്ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു. ജില്ലാ ഒളിമ്പിക്ക് അസോസിയേഷനും സ്പോർട്സ് കൗൺസിലും ചേർന്നു നടത്തിയ ഒളിമ്പിക്ക് ദീപം തെളിക്കൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പൊലീത്ത. ജില്ലാ ഒളിമ്പിക്ക് അസോസിയേഷൻ പ്രസിഡന്റ് കെ.പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ ഒളിമ്പിക് സന്ദേശം നൽകി. മുൻ രാജ്യാന്തര ഫുട്ബോൾ താരം കെ.ടി.ചാക്കോ, കെ.എഫ്.എ വൈസ് പ്രസിഡന്റ് രഞ്ജി കെ. ജേക്കബ്, നഗരസഭ കൗൺസിലർമാരായ റെജിനോൾഡ് വർഗീസ്, ശോഭാ വിനു, പ്രതാപചന്ദ്രവർമ, വർ‌ഗീസ് മാമ്മൻ, എം.സലിം, ചെറിയാൻ പോളച്ചിറയ്ക്കൽ, ആർ. ജയകുമാർ, പ്രമോദ് ഇളമൺ, വർഗീസ് മാത്യു, ജോയി കെ.പൗലോസ്, സി.എൻ.രാജേഷ് എന്നിവർ പ്രസംഗിച്ചു. ഒളിമ്പ്യൻ തിരുവല്ല പാപ്പന്റെ ചിത്രം ചിത്രകാരൻ ശരവണൻ ബോധി വലിയ കാൻവസിൽ വരച്ചതും ആവേശം പകർന്നു.