പന്തളം: പന്തളത്ത് പുതിയ റവന്യു ടവർ നിർമ്മിക്കാൻ സ്ഥലം അളന്നുതിട്ടപ്പെടുത്തി .ഇന്നലെ അടൂർ ഡപ്യൂട്ടി തഹസിൽദാർ എ. നൗഷാദിന്റെ നേതൃത്വത്തിൽ റവന്യു, ഹൗസിങ്ങ് ബോർഡ്, അധികൃതരാണ് സ്ഥലം അളന്നത്. പന്തളത്തെ പഴയ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനോട് ചേർന്ന സ്ഥലത്താണ് റവന്യു ടവർ നിർമ്മിക്കുന്നത്. .2016- 17 ലെ സംസ്ഥാന ബഡ്ജറ്റിൽ പന്തളത്ത് റവന്യു ടവർ നിർമ്മാണം പ്രഖ്യാപിച്ചിരുന്നു. നിലവിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന സ്ഥലമാണ് ഇതിനായി പരിഗണിക്കുന്നത്. 60 സെന്റ് സ്ഥലം അളന്നു തിട്ടപ്പെടുത്തി.ഹൗസിങ്ങ് ബോർഡിനാണ് നിർമ്മാണ ചുമതല . ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നഗ്രാമ ന്യായാലയം,ശിശു വികസന ഓഫീസ്, ക്ഷീര വികസന ഓഫീസ് എന്നിവ ഒഴിയാൻ റവന്യൂവകുപ്പ് കത്ത് നൽകി. ഹൗസിങ്ങ് ബോർഡ് പ്ലാനിങ്ങ് ഓഫീസർ എം.എൽ രാധാമണി, അസിസ്റ്ററ്റ് എൻജിനീയർ എസ്.ആനന്ദ്, പന്തളം വില്ലേജ് ഓഫീസർ എസ്.ഹരികുമാർ ,സ്‌പെഷ്യൽ വില്ലേജ് ഓഫീസർ എഫ്. അൻവർ ഷാ, താലൂക്ക് സർവേയർ മാളു. എസ്. പിള്ള, ശുഭശ്രീ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്ഥലം അളന്നത്.