പന്തളം: പന്തളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഹ്യൂമെൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ബ്രോഷർ പ്രകാശനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ചാരിറ്റി സംഘടനകൾക്ക് വളരെയധികം പ്രാധാന്യവും ഉത്തരവാദിത്വവും സമൂഹത്തിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ ശുഹൈബ് പ്ലാംന്തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു.
സെക്രട്ടറി തക്ബീർ മാവരശൻ വീട്, മൻസൂർ ഗ്ലോബൽ , നാസർ പ്ലാംതോട്ടിൽ, മുഹമ്മദ് ഹനീഫ, ഹക്കീം വാഴക്കാലയിൽ , ഉമ്മർ ഖാൻ , അബ്ദുൾ വാഹിദ്, ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.