അടൂർ: കേന്ദ്രസർക്കാരിന്റെ സ്വകാര്യവൽക്കരണ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഏനാത്ത് പോസ്‌റ്റോഫീസിന് മുൻപിൽ നടത്തിയ ധർണ സി. ഐ.ടി.യു. ഏരിയ കമ്മിറ്റി സെക്രട്ടറി ടി.തങ്കപ്പൻ പിള്ള ഉദ്ഘാടനം ചെയ്തു. അഡ്വ. എ.താജുദീൻ, ഗോപിക്കുട്ടൻ ആചാരി, ബിജു.എസ്, മനോജ്‌, ജോൺകുട്ടി, ഷാജി അമ്പലത്തുംകാല എന്നിവർ സംസാരിച്ചു.