പന്തളം: കൊവിഡിന്റെ മറവിൽ ജനദ്രോഹ നടപടികൾ തുടരുന്ന കേന്ദ്രസംസ്ഥാന സർക്കാരുടെ നിലപാടുകളിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നിൽപ്പ് സമരം നടത്തുന്നതിന്റെ ഭാഗമായി അടൂർ നിയോജകമണ്ഡലത്തിലെ പന്തളം മുൻസിപ്പാലിറ്റിയിൽ നടത്തിയ സമരം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് എ.കെ അക്ബർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് നേതാക്കളായ അക്ബർ ബഷീർ , മുബാരിസ് റാവുത്തർ, റാഷിദ്, അഷ്രഫ്, ലീഗ് നേതാക്കളായ കാസിം, ഷെരീഫ് എന്നിവർ സംസാരിച്ചു.