പന്തളം: നാഷണൽ കോഡിനേഷൻക്കമ്മിറ്റി ഒഫ് ഇലക്ടിസിറ്റിഎംപ്ലോയിസ് ആൻഡ് എൻജിനിയേഴ്‌സിന്റെ (എൻ.സി.സി.ഒ .ഇ .ഇ .ഇ) ആഭിമുഖ്യത്തിൽ കേന്ദ്ര ഗവൺമെന്റിനെ കുറ്റവിചാരണ നടത്തി. പന്തളം കെ.എസ്.ഇ.ബി.ഓഫീസിൽ മുന്നിൽ നടന്ന സമരം വർക്കേഴ്‌സ് അസോസിയേഷൻ ഡിവിഷൻ പ്രസിഡന്റ് പി.എച്ച്. സുധീർ ഉദ്ഘാടനം ചെയ്തു. പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധം കർഷക സംഘം ജില്ലാക്കമ്മിറ്റി അംഗം ലസിത നായർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ജെ. റെജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനക്കമ്മിറ്റി അംഗം സുധീർ.എസ്. ശ്രീജിത്ത് ,ഗിരീഷ് .എൻ, കെ.അജയൻ ,ബി.വിനോദ് , കെ.ഷാജു ,എ താജുദ്ദീൻ , കെ.വിജയൻ എന്നിവർ സംസാരിച്ചു.